ബജറ്റിലെ കേന്ദ്ര അവഗണന; കേരളം കേന്ദ്രത്തെ സമീപിക്കും

ബജറ്റിലെ കേന്ദ്ര അവഗണന; കേരളം കേന്ദ്രത്തെ സമീപിക്കും

July 6, 2019 0 By Editor

ബജറ്റില്‍ അവഗണിച്ചതിനെതിരെ കേന്ദ്രത്തെ സമീപിക്കാനൊരുങ്ങി കേരളം. ബജറ്റിൽ പറഞ്ഞില്ലെങ്കിലും ബജറ്റിന് പുറത്ത് പണം അനുവദിക്കണമെന്നാവും കേരളം ആവശ്യപ്പെടുക. കേരളത്തിൽ പ്രവർത്തിക്കുന്ന കേന്ദ്ര പൊതു മേഖലാ സ്ഥാപനങ്ങലുടെ വിഹിതം വർധിപ്പിക്കാനും കേരളം സമ്മർദ്ദം ചെലുത്തും.

കേന്ദ്ര ബജറ്റ് മുന്നിൽ കണ്ട് ഒൻപതിന ആവശ്യങ്ങളാണ് കേരളം നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ കാര്യമായ പരിഗണന ലഭിച്ചില്ല. പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി വായ്പ പരിധി മൂന്ന് ശതമാനത്തില്‍ നിന്ന് 3.5 ശതമാനമാക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടില്ല. റബറിന്‍റെ സബ്സിഡി വര്‍ദ്ധിപ്പിക്കുക, ചെന്നൈ-ബാംഗ്ലൂര്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍, ആയുര്‍വ്വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് തുടങ്ങിയ ആവശ്യങ്ങളുടെ മേലും കേന്ദ്രം കണ്ണടച്ചു. ആരോഗ്യ രംഗത്തെ വളർച്ചക്ക് എയിംസിനായുള്ള കാത്തിരിപ്പ് നീളുന്നത് തിരിച്ചടിയുമായി. ആവശ്യങ്ങൾ അക്കമിട്ട് നിരത്തി വീണ്ടും കേന്ദ്രത്തിന്റെ വാതിലിൽ മുട്ടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്.