ബെന്നി ബെഹനാന് പിന്നാലെ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍; കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം   രാജിവച്ചു

ബെന്നി ബെഹനാന് പിന്നാലെ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍; കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനം രാജിവച്ചു

September 27, 2020 0 By Editor

തിരുവനന്തപുരം: യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനം രാജിവച്ചൊഴിഞ്ഞ് ബെന്നി ബെഹനാന് പിന്നാലെ നേതൃത്വത്തോടുള്ള അതൃപ്തി പരസ്യമാക്കി കെ.മുരളീധരന്‍ എം.പി. കെ.പി.സി.സി പ്രചാരണ സമിതി അദ്ധ്യക്ഷസ്ഥാനവും മുരളഴീധരന്‍ രാജിവച്ചു. രാജിക്കാര്യം അറിയിച്ച്‌ കോണ്‍ഗ്രസിന്റെ ഇടക്കാല ദേശീയ അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് കത്ത് നല്‍കി.സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി കാര്യങ്ങള്‍ തീരുമാനിക്കുന്നുവെന്ന് ആക്ഷേപം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സ്ഥലത്ത് നില്‍ക്കണ്ടല്ലോ എന്നും മുരളീധരന്‍ പ്രതികരിച്ചു. https://www.facebook.com/KMuraleedharanOfficial