ബോഡി പെയിന്‍റിങ്​: രഹന ഫാത്തിമക്ക്​ ജാമ്യം

ബോഡി പെയിന്‍റിങ്​: രഹന ഫാത്തിമക്ക്​ ജാമ്യം

August 19, 2020 0 By Editor

കൊച്ചി: നഗ്​ന ശരീരത്തില്‍ കുട്ടികളെ കൊണ്ട്​ ചിത്രം വരപ്പിച്ചതിന്​ ​നിയമനടപടി നേരിടുന്ന രഹന ഫാത്തിമക്ക്​ കൊച്ചി പോക്​സോ കോടതി ജാമ്യം അനുവദിച്ചു. തന്റെ നഗ്​നശരീരത്തില്‍ മക്കള്‍ ചിത്രം വരക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്​ രഹനക്കെതിരെ പോക്​സോ ചുമത്തിയാണ്​ കേസെടുത്തിരുന്നത്​.
ബോഡി പെയിന്‍റിങ്​ എന്ന കലാരൂപമാണ്​ ചിത്രീകരിച്ചതെന്നും സ്​ത്രീ ശരീരത്തെ സംബന്ധിച്ച തെറ്റായ കാഴ്ചപ്പാട് മാറ്റാനായിരുന്നു തന്റെ ശ്രമമമെന്നും ആക്​റ്റിവിസ്​റ്റും മുന്‍ ബി.എസ്​.എന്‍.എല്‍ ജീവനക്കാരിയുമായ രഹനഫാത്തിമ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നേരത്തെ സുപ്രീം കോടതിയടക്കം തള്ളിയിരുന്നു. കേസ്​ പരിഗണിക്കുന്ന കൊച്ചി പോക്​സോ കോടതിയാണ്​ ഇപ്പോള്‍ ജാമ്യം അനുവദിച്ചത്​.