ബ്രസീലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം

ബ്രസീലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം

June 20, 2021 0 By Editor

 ബ്രസീലില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മന്ദഗതിയിലുള്ള വാക്‌സിനേഷന്‍ നിരക്കും കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തിയതുമാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ രാജ്യത്തെ കൊവിഡ് സ്ഥിതി കൈകാര്യം ചെയ്യുന്ന രീതിക്കെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

രാജ്യത്തെ 11 ശതമാനം ബ്രസീലുകാര്‍ക്ക് മാത്രമാണ് പൂര്‍ണമായി വാക്‌സിനേഷന്‍ നല്‍കിയത്.രാജ്യത്ത് 17,883,750 കൊവിഡ് കേസുകളും 500,800 മരണങ്ങളുമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. പ്രതിരോധ കുത്തിവയ്പ്പ് വൈകുന്നതിനാല്‍ മരണനിരക്ക് എട്ട് ലക്ഷം വരെ എത്തുമെന്ന് ബ്രസീലിയന്‍ ഹെല്‍ത്ത് റെഗുലേറ്റര്‍ അന്‍വിസയുടെ മുന്‍ മേധാവി ഗോണ്‍സാലോ വെസിന മുന്നറിയിപ്പ് നല്കി.

രോഗ വ്യാപനം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട പ്രസിഡന്റിനെതിരെ ബ്രസീലില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പ്രസിഡന്റിനെ പുറത്താക്കണമെന്ന ആവശ്യവുമായി ശനിയാഴ്ച രാജ്യ വ്യാപകമായി നടന്ന പ്രകടനങ്ങളില്‍ ആയിരങ്ങളാണ് പങ്കെടുത്തത്.