മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെട്ട് ദേശീയ വനിതാകമ്മിഷന്‍;. അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് നിര്‍ദേശം

August 21, 2020 0 By Editor

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇടപെട്ട് ദേശീയ വനിതാകമ്മിഷന്‍. അഞ്ചുദിവസത്തിനകം നടപടിയെടുക്കാന്‍ ഡിജിപിക്ക് വനിതാകമ്മിഷന്‍ നിര്‍ദേശം നല്‍കി. ഉദ്യോഗസ്ഥരുടെ വീഴ്ചയും പരിശോധിക്കണമെന്ന് കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടു.

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ സൈബര്‍ ആക്രമണം സംബന്ധിച്ച കേസില്‍ പ്രതികളുടെ വിശദാംശങ്ങള്‍തേടി പൊലീസ് ഫെയ്‌സ്ബുക്കിന് കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുണ്ടായ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ അപകീര്‍ത്തികരവും, മാനഹാനിയുണ്ടാക്കുന്നതും, ലൈംഗിക ചുവയുള്ളതുമാണെന്ന് തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി ഡിജിപിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.