മാവോയിസ്റ്റ് ഭീകര സംഘടനയെന്ന് അമേരിക്ക ; സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

മാവോയിസ്റ്റ് ഭീകര സംഘടനയെന്ന് അമേരിക്ക ; സി.പി.ഐ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്തി

November 6, 2019 0 By Editor

വാഷിങ്ടണ്‍: കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാവോയിസ്റ്റിനെ ഭീകരപ്പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തി. ലോകത്തെ ഭീകര സംഘടനകളുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് സി.പി.ഐ മാവോയിസ്റ്റ്. താലിബാന്‍ (അഫ്ഗാനിസ്ഥാന്‍), ഐ.എസ്., അല്‍-ശബാബ് (ആഫ്രിക്ക), ബോകോ ഹറം (ആഫ്രിക്ക), ഫിലിപ്പീന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവക്കു ശേഷമാണ് പട്ടികയില്‍ സി.പി.ഐ മാവോയിസ്റ്റിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2018ല്‍ സി.പി.ഐ മാവോയിസ്റ്റ് 177 സംഭവങ്ങളില്‍ 311 പേരെ കൊലപ്പെടുത്തിയതായി യു.എസ്. സ്റ്റേറ്റ് ഡിപാര്‍ട്മെന്‍റിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു