മൂന്നാം സേവിന് ശേഷം അര്‍ജന്റീന ഗോള്‍കീപ്പര്‍ മാര്‍ട്ടിനെസ് പൊട്ടിക്കരഞ്ഞു; കാവല്‍ക്കാരന്റെ ആത്മവീര്യത്തിന് സല്യൂട്ട് അടിച്ച്‌ ആരാധകര്‍

July 7, 2021 0 By Editor

കോപ്പ അമേരിക്ക സെമി ഫൈനലിലെ വിജയത്തിനു ശേഷം അര്‍ജന്റീന ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍. ഫൈനലില്‍ ബ്രസീല്‍ ആണ് അര്‍ജന്റീനയുടെ എതിരാളികള്‍. കൊളംബിയക്കെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് അര്‍ജന്റീനയുടെ ജയം. ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് അര്‍ജന്റീനയുടെ രക്ഷകനായി അവതരിക്കുകയായിരുന്നു. കൊളംബിയയുടെ മൂന്ന് പെനാല്‍റ്റി കിക്കുകള്‍ മാര്‍ട്ടിനെസ് തടുത്തു. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഉടനീളം വര്‍ധിത ആത്മവീര്യത്തോടെയാണ് മാര്‍ട്ടിനെസ് നിന്നത്. യാതൊരു ടെന്‍ഷനും ഇല്ലാതെയാണ് മാര്‍ട്ടിനെസ് ഗോള്‍വല കാത്തത്. ഷൂട്ടൗട്ടില്‍ വിജയം ഉറപ്പിച്ച ശേഷം മാര്‍ട്ടിനെസ് സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. നായകന്‍ ലിയോണല്‍ മെസി അടക്കമുള്ള അര്‍ജന്റീനിയന്‍ താരങ്ങള്‍ മാര്‍ട്ടിനെസിനെ അഭിനന്ദിക്കാന്‍ ഓടിയെത്തി.