യു.​എ.​ഇ വീ​ണ്ടും യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ല്‍

യു.​എ.​ഇ വീ​ണ്ടും യു.​എ​ന്‍ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ല്‍

October 16, 2021 0 By Editor

അ​ബൂ​ദ​ബി: ഐ​ക്യ​രാ​ഷ്​​ട്ര​സ​ഭ​യു​ടെ മ​നു​ഷ്യാ​വ​കാ​ശ കൗ​ണ്‍സി​ലി​ലേ​ക്ക് തു​ട​ര്‍ച്ച​യാ​യ മൂ​ന്നാം ത​വ​ണ​യും യു.​എ.​ഇ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. യു.​എ​ന്‍ പൊ​തു​സ​ഭ​യി​ലെ ഏ​ഷ്യ-​പ​സ​ഫി​ക് ഗ്രൂ​പ്പി​ലെ രാ​ജ്യ​ങ്ങ​ളു​ടെ 180 വോ​ട്ടു​ക​ളാ​ണ് യു.​എ.​ഇ​ക്ക്​ ല​ഭി​ച്ച​ത്. 2022 മു​ത​ല്‍ 2024 വ​രെ​യാ​ണ് കാ​ലാ​വ​ധി. യു.​എ.​ഇ ന​ട​ത്തി​വ​രു​ന്ന മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ സാ​ക്ഷ്യ​മാ​ണ് ഈ ​നേ​ട്ട​മെ​ന്ന് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ സ​മി​തി ചെ​യ​ര്‍മാ​നും യു.​എ.​ഇ പ്ര​സി​ഡ​ന്‍​റ്​ ശൈ​ഖ് ഖ​ലീ​ഫ ബി​ന്‍ സാ​യി​ദ് ആ​ല്‍ നെ​ഹ്​​യാന്റെ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യ ഡോ. ​അ​ന്‍വ​ര്‍ ഗ​ര്‍ഗാ​ഷ് പ​റ​ഞ്ഞു. രാ​ഷ്​​ട്രീ​യ, സാ​മ്ബ​ത്തി​ക, സാ​മൂ​ഹി​കാ​വ​കാ​ശ രം​ഗ​ത്തും സ്ത്രീ​ശാ​ക്തീ​ക​ര​ണ​ത്തി​ലും മ​ത, വം​ശീ​യ സ​ഹി​ഷ്​​ണു​ത​യി​ലും നി​യ​മ​സം​ഹി​ത​യി​ലും തൊ​ഴി​ലാ​ളി അ​വ​കാ​ശ​ങ്ങ​ളി​ലും മ​നു​ഷ്യ​ക്ക​ട​ത്ത് ത​ട​യു​ന്ന​തി​ലു​മ​ട​ക്കം യു.​എ.​ഇ ന​ല്‍​കു​ന്ന പി​ന്തു​ണ അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ല്‍ ശ്ര​ദ്ധേ​യ​മാ​ണെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.