രാജ്യം വിട്ട അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി

രാജ്യം വിട്ട അഫ്​ഗാനിസ്താന്‍ പ്രസിഡന്‍റ്​ അഷ്‌റഫ് ഗനിക്ക് യു.എ.ഇ അഭയം നല്‍കി

August 18, 2021 0 By Editor

അബുദാബി: താലിബാന്‍ അഫ്ഗാനിസ്ഥാന്‍ പൂര്‍ണമായും കീഴടക്കും മുമ്ബേ രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലെന്ന് സ്ഥിരീകരണം. ഗനിക്കും കുടുംബത്തിനും മാനുഷിക പരിഗണ നല്‍കി രാജ്യത്തേക്ക് സ്വാഗതം ചെയ്തതായി യുഎഇ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഗനി എവിടെയാണെന്ന് ഇതുവരെ സ്ഥിരീകരണമുണ്ടായിരുന്നില്ല. താജികിസ്ഥാനിലേക്ക് പോകാന്‍ ശ്രമിച്ച ഗനിയ്ക്ക് അവിടെ പ്രവേശനാനുമതി ലഭിച്ചില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. യുഎസിലേക്ക് പോകാന്‍ ശ്രമിക്കുന്നതായും സൂചനകളുണ്ടായിരുന്നു. നാല് കാറുകളും ഹെലികോപ്ടര്‍ നിറയെ പണവുമായാണ് ഗനി അഫ്ഗാനിസ്ഥാന്‍ വിട്ടതെന്നായിരുന്നു റഷ്യയുടെ ആരോപണം.