റെഡ് അലർട്ട് പിൻവലിച്ചു; കാലവർഷം ആൻഡമാനിൽ പ്രവേശിച്ചു

റെഡ് അലർട്ട് പിൻവലിച്ചു; കാലവർഷം ആൻഡമാനിൽ പ്രവേശിച്ചു

May 16, 2022 0 By Editor

തിരുവനന്തപുരം: മഴ കുറഞ്ഞതോടെ അഞ്ച് ജില്ലകളില്‍ പ്രഖ്യാപിച്ച റെ‍ഡ് അലർട്ട് പിൻവലിച്ചു. തിങ്കളാഴ്ച ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.

ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ബുധൻ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും. മേയ് 16 മുതൽ മെയ് 19 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തെക്കൻ ആൻഡമാൻ കടലിലും നിക്കോബർ ദ്വീപ് സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിലും കാലവർഷം ഇന്ന് എത്തിച്ചേർന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.