ലോക്​ഡൗൺ ലംഘിച്ച്​  ജനങ്ങൾ; ആളുകൾ കൂട്ടമായെത്തിയതോടെ പോലീസ് പാടുപെടുന്നു

ലോക്​ഡൗൺ ലംഘിച്ച്​ ജനങ്ങൾ; ആളുകൾ കൂട്ടമായെത്തിയതോടെ പോലീസ് പാടുപെടുന്നു

April 13, 2020 0 By Editor

കോഴിക്കോട്​: ചൊവ്വാഴ്​ച വിഷു ആഘോഷിക്കുന്നതിന്​ മുന്നോടിയായി പച്ചക്കറികളും സാധന സാമഗ്രികളും വാങ്ങുന്നതിനായി ആളുകൾ കൂട്ടമായെത്തിയതോടെ കോഴിക്കോട്​ നഗരത്തിൽ ഗതാഗതക്കുരുക്ക്​ അനുഭവപ്പെട്ടു. കിലോമീറ്ററുക​ളോളം ദൂരത്തിൽ കാറും ഇരുചക്രവാഹനങ്ങളുമു​ൾപ്പെടെ കുരുങ്ങിക്കിടന്നു. പാളയം പച്ചക്കറി മാർക്കറ്റ്​ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും വൻ തിരക്കാണ്​ അനുഭവപ്പെടുന്നത്​.പല സ്ഥലത്തും ജനങ്ങളെ പോലീസ് മടക്കി അയക്കുകയാണ്.പല ഷോപ്പുകളിലും സാമൂഹിക അകലം പാലിക്കുന്നില്ല.