ലൈംഗികത്തൊഴിലും ജോലി; ഫോട്ടോ അരുത്, മാന്യത നല്‍കണം: സുപ്രീംകോടതി

ലൈംഗികത്തൊഴിലും ജോലി; ഫോട്ടോ അരുത്, മാന്യത നല്‍കണം: സുപ്രീംകോടതി

May 26, 2022 0 By Editor

ന്യൂഡൽഹി: ലൈംഗികത്തൊഴിലാളികൾക്കും അവരുടെ കുട്ടികൾക്കും ഏതൊരാൾക്കും ലഭ്യമാകുന്നതുപോലെ മാനുഷിക പരിഗണനകളുടെയും അന്തസ്സിന്റെയും അടിസ്ഥാന സംരക്ഷണം ഉറപ്പാക്കണമെന്നും സുപ്രധാന വിധിയില്‍ കോടതി പറഞ്ഞു.

പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം– സുപ്രീംകോടതി വ്യക്തമാക്കി.നിയമ പരിരരക്ഷ എല്ലാ ലൈംഗികത്തൊഴിലാളികൾക്കും ലഭ്യമാക്കണം. എല്ലാ കേസുകളിലും നിയമം ഒരുപോലെയായിരിക്കണം. പ്രായവും സമ്മതവും കണക്കിലെടുത്തതുകൊണ്ടാവണം കേസ് എടുക്കേണ്ടത്. പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയാണു ലൈംഗിക തൊഴിലാളിയെങ്കില്‍, അവരുടെ സമ്മതത്തോടെയാണു തൊഴില്‍ ചെയ്യുന്നതെങ്കില്‍ അതില്‍ പൊലീസ് ഇടപെടാനും കേസെടുക്കാനും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

മാത്രമല്ല ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാനും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയോടു സുപ്രീംകോടതി നിർദേശിച്ചു. ദേശീയ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷനിലെ ഗസറ്റഡ് ഓഫിസറുടെയോ സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെയോ സാക്ഷ്യപത്രത്തോടെ ഇത് അനുവദിക്കാനാണു ജസ്റ്റിസ് എൽ. നാഗേശ്വർ റാവു അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്.