വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ..! ‘നൂറ് കോടി ക്ലബില്‍’; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ..! ‘നൂറ് കോടി ക്ലബില്‍’; ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

October 21, 2021 0 By Editor

ഡൽഹി: കോവിഡ് പ്രതിരോധ വാക്‌സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. വാക്‌സിനേഷൻ നൂറ് കോടി ഡോസ് പിന്നിട്ടു. 275 ദിവസം കൊണ്ടാണ് ഈ ചരിത്ര നേട്ടം രാജ്യം സ്വന്തമാക്കിയത്. നേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി അർഎംഎൽ ആശുപത്രിയിലെത്തി. ആരോഗ്യപ്രവർത്തകരെ ആദരിക്കാനാണ് പ്രധാനമന്ത്രി ഇവിടെ എത്തിയത്. വാക്സിനേഷൻ നൂറുകോടി കടക്കുന്ന അവസരത്തിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കും. ചെങ്കോട്ടയിൽ ദേശീയ പതാകയും ഉയർത്തുന്നുണ്ട്.ഇന്ന് രാവിലെ 9.47-ഓടെയാണ് രാജ്യത്ത് നല്‍കിയ വാക്സിന്‍ ഡോസുകളുടെ എണ്ണം 100 കോടി പൂര്‍ത്തിയാക്കിയത്. ലോകത്ത് ചൈന മാത്രമാണ് ഇതുവരെ നൂറു കോടിയിലധികം ഡോസ് വാക്സിനുകൾ വിതരണം ചെയ്തിട്ടുള്ളത്.  ഈ നേട്ടം ആഘോഷിക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.