വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​ സ്ഥി​തി​യി​ല്‍ പുരോഗതിയില്ല ;  ര​ക്ത അ​ണ​ലി​യു​ടെ കൊ​ടി​യ വി​ഷം ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കുന്നതായി റിപ്പോർട്ടുകൾ

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​ സ്ഥി​തി​യി​ല്‍ പുരോഗതിയില്ല ; ര​ക്ത അ​ണ​ലി​യു​ടെ കൊ​ടി​യ വി​ഷം ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കുന്നതായി റിപ്പോർട്ടുകൾ

February 16, 2020 0 By Editor

വാ​വ സു​രേ​ഷി​ന്‍റെ ആ​രോ​ഗ്യ​ സ്ഥി​തി​യി​ല്‍ പുരോഗതിയില്ലന്നും ര​ക്ത അ​ണ​ലി​യു​ടെ കൊ​ടി​യ വി​ഷം ശാ​രീ​രി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ താ​ളം തെ​റ്റി​ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വരുന്നു.
മ​ള്‍​ട്ടി ഡി​സി​പ്ലി​ന​റി ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന സു​രേ​ഷി​ന്‍റെ പൂ​ര്‍​ണ​മാ​യ ആ​രോ​ഗ്യ​സ്ഥി​തി​യെ​ക്കു​റി​ച്ച്‌ എ​ന്തെ​ങ്കി​ലും ഉ​റ​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ ഇ​നി​യും 48 മ​ണി​ക്കൂ​ര്‍ കൂ​ടി ക​ഴി​യ​ണം. ആ​ന്‍റി​വെ​നം ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് കാ​ര്യ​മാ​യ ഫ​ലം ചെ​യ്യു​ന്നി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. മു​റി​വു​ണ്ടാ​യി ക​ഴി​ഞ്ഞാ​ല്‍ ര​ക്തം ക​ട്ട​പി​ടി​ക്കാ​ത്ത പ്ര​ശ്നം നി​ല​വി​ലു​ണ്ട്. ഹൃ​ദ​യ​മി​ടി​പ്പി​ന്‍റെ കാ​ര്യ​ത്തി​ലും വ്യ​തി​യാ​നം വ​ന്നി​ട്ടു​ണ്ട്. നി​ര​ന്ത​രം പാമ്പിന്റെ ക​ടി​യേ​റ്റി​ട്ടു​ള്ള​തി​നാ​ല്‍ ശ​രീ​ര​ത്തി​ല്‍ അ​തി​നു​ള്ള പ്ര​തി​രോ​ധ​ശേ​ഷി ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ് വാ​വ സു​രേ​ഷി​ന്‍റെ ജീ​വ​ന്‍ ര​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ​ത്ത​നാ​പു​ര​ത്ത് ഒ​രു വീ​ട്ടി​ല്‍ നി​ന്ന് അ​ണ​ലി​യെ പി​ടി​ക്കു​ന്ന​തി​നി​ടെ വാ​വ സു​രേ​ഷി​ന് അ​ത്യാ​ഹി​തം ഉ​ണ്ടാ​യ​ത്.പാമ്പിനെ ചാ​ക്കി​ലാ​ക്കി​യ​തി​നു​ശേ​ഷം ചി​ല​ര്‍  വീ​ണ്ടും പ്ര​ദ​ര്‍​ശി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു  തു​ട​ര്‍​ന്ന് അ​തി​നെ പു​റ​ത്തെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സു​രേ​ഷി​ന്‍റെ കൈ​പ്പ​ത്തി​യി​ല്‍ ക​ടി​യേ​റ്റ​ത്. സം​ഭ​വം ന​ട​ന്ന ഉ​ട​ന്‍ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

                                          കോഴിക്കോട് നിന്നും ഉടൻ സംപ്രേഷണം ആരംഭിക്കുന്നു