വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി; സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തില്‍

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാൽ നടപടി; സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷണത്തില്‍

July 29, 2020 0 By Editor

കോവിഡ് രോഗബാധ സംബന്ധിച്ച്‌ ജനങ്ങളില്‍ ആശയക്കുഴപ്പം പകരുന്ന തരത്തില്‍ തെറ്റായ വിവരങ്ങള്‍ ചിലർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ എല്ലാത്തരം സാമൂഹിക മാധ്യമ അക്കൗണ്ടുകളും 24 മണിക്കൂറും കേരള പൊലീസിന്റെ ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലിന്റെയും സൈബര്‍ഡോമിന്റെയും നിരീക്ഷണത്തിലായിരിക്കും. വ്യാജവാര്‍ത്തകള്‍ നിര്‍മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം, ഐടി ആക്‌ട്, കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് എന്നിവയനുസരിച്ച്‌ നടപടി സ്വീകരിക്കും.