വ്യാപാരി സമരം: കട തുറന്നാൽ ശക്തമായ നടപടിയെന്ന്  കോഴിക്കോട് കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും” വ്യാപാരികൾ പിന്മാറാൻ സാധ്യത

വ്യാപാരി സമരം: കട തുറന്നാൽ ശക്തമായ നടപടിയെന്ന് കോഴിക്കോട് കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും” വ്യാപാരികൾ പിന്മാറാൻ സാധ്യത

July 14, 2021 0 By Editor

വ്യാപാരികൾ സമരവുമായി മുന്നോട്ടുപോകുകയാണെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് കോഴിക്കോട് കലക്ടറും സിറ്റി പൊലീസ് കമ്മീഷണറും. ഇക്കാര്യത്തിൽ സർക്കാർ നിർദേശം മാത്രമാണ് നടപ്പാക്കുകയെന്ന് വ്യാപാരികളുമായുള്ള ചർച്ചയ്ക്കുശേഷം കലക്ടർ എൻ തേജ് ലോഹിത് റെഡ്ഢി അറിയിച്ചു. വ്യാപാരി വ്യവസായി സംഘടനകളുമായി ചർച്ച നടന്നിരുന്നു. ജില്ലയിലെ സാഹചര്യങ്ങൾ അവരെ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ടിപിആർ നിരക്കിൽ ഏറ്റവും മുന്നിലുള്ള ജില്ലകളിലൊന്നാണ് കോഴിക്കോട്. ഇതെല്ലാം സംഘടനാ നേതാക്കളെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. അവരുടെ ആവശ്യങ്ങളും കേട്ടിട്ടുണ്ട്. അവയിൽ സർക്കാർ മാർഗനിർദേശത്തിനനുസരിച്ചുള്ളത് മാത്രമേ അനുവദിക്കാൻ പറ്റൂ. ചിലർക്ക് അതിൽ അസംതൃപ്തിയുണ്ട്. സമരത്തിലേക്ക് പോകരുതെന്ന് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കടകൾ തുറക്കുന്നത് ഒരുനിലയ്ക്കും അനുവദിക്കാൻ പറ്റില്ല. കടകൾ തുറന്നാൽ പൊലീസിന്റെ സഹായത്തോടെ നിയമപരമായ നടപടികളുണ്ടാകുമെന്നും കലക്ടർ അറിയിച്ചു.

വ്യാപാരികൾ സമരം നടത്തുകയാണെങ്കിൽ ശക്തമായ നിയമനടപടികളുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണറും വ്യക്തമാക്കി. ടൗൺ സി കാറ്റഗറിയിലാണുള്ളത്. അതിൽ സർക്കാർ പറയുന്ന നിയന്ത്രണങ്ങൾ ലംഘിച്ചാൽ ശക്തമായ നടപടിക്ക് പൊലീസ് നിർബന്ധിതരാകും. അക്കാര്യം സംഘടനകളെ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ട്. സി വിഭാഗത്തിൽനിന്ന് മാറ്റാൻ അവരുടെ സഹകരണംകൂടി തേടിയിട്ടുണ്ട്. അവർ സമരത്തിൽനിന്ന് പിന്മാറുമെന്നു തന്നെയാണ് വിശ്വാസമെന്നും കമ്മിഷണർ പറഞ്ഞു. അതെ സമയം വ്യാപാരികൾ പിന്മാറിയേക്കും എന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്.