ശബരില സന്ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്

ശബരില സന്ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്

November 24, 2019 0 By Editor

ശബരില സന്ദര്‍ശനത്തിനെത്തുന്ന ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കില്ലെന്ന് പൊലീസ്. കോടതിയില്‍ നിന്ന് കൃത്യമായ ഉത്തരവ് ഉണ്ടാകുന്നതുവരെ ശബരിമല സന്ദര്‍ശത്തിന് എത്തുന്ന നിശ്ചിത പ്രായപരിധിയില്‍ ഉള്ളവര്‍ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഈ സാഹചര്യത്തിലാണ് ശബരിമല സന്ദര്‍ശിക്കുന്നതിന് രഹന ഫാത്തിമയ്ക്ക് സംരക്ഷണം നല്‍കേണ്ടതില്ലെന്ന് പൊലീസ് തീരുമാനിച്ചിരിക്കുന്നത്.

ജന്മദിനമായ 26ന് മാലയിടാനാണ് ഉദ്ദേശിക്കുന്നത്. നിയമമനുസരിച്ചാണ് താന്‍ ശബരിമലയ്ക്കു പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹന പറഞ്ഞു. കഴിഞ്ഞതവണ പോയതും നേരായ വഴിയിലൂടെ തന്നെയാണെന്നും നിയമലംഘനം നടത്തിയിട്ടില്ലെന്നും രഹന വ്യക്തമാക്കി.