സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത വേണം

സംസ്ഥാനത്ത് കോവിഡ് കേസുകൾ ഉയർന്നേക്കുമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്; സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത വേണം

June 7, 2022 0 By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ ഇനിയും ഉയർന്നേക്കുമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. കോവിഡ് പ്രതിരോധത്തിലെ അശ്രദ്ധയാണ് വ്യാപനത്തിന് പ്രധാനകാരണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. അതിനിടെ സംസ്ഥാനത്ത് ഇന്നലെയും പ്രതിദിന രോഗികൾ ആയിരം കടന്നു.

ഇന്നലെ മാത്രം 1494 പ്രതിദിനരോഗികളാണുള്ളത്. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 10ന് മുകളിൽ തന്നെ തുടരുന്നു. കോവിഡ് വ്യാപനം ഇനിയും ഉയരുമെന്നാണ് ആരോഗ്യവകുപ്പിൻറെ നിലവിലെ വിലയിരുത്തൽ. മാസ്‌കും മറ്റ് കോവിഡ് പ്രതിരോധമാർഗങ്ങളും അവഗണിക്കുന്നതാണ് രോഗവ്യാപത്തിന് പ്രധാനകാരണം. സ്‌കൂളുകളിൽ കൂടുതൽ ജാഗ്രത വേണം.

ഇനിയും വാക്‌സിൻ സ്വീകരിക്കാത്തവരുടെ എണ്ണം ആശങ്കെപ്പെടുത്തുന്നതാണ്. ഇവർ അതിവേഗം വാക്‌സിൻ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. രോഗവ്യാപനം കൂടുതലുള്ള എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിരീക്ഷണവുമുണ്ട്.