‘സോഫിയ’ എന്ന നായയുടെ ബുദ്ധിസാമര്‍ത്ഥ്യം കാരണം രക്ഷപ്പെട്ടത് നിരവധി സൈനികരുടെ ജീവനുകള്‍

‘സോഫിയ’ എന്ന നായയുടെ ബുദ്ധിസാമര്‍ത്ഥ്യം കാരണം രക്ഷപ്പെട്ടത് നിരവധി സൈനികരുടെ ജീവനുകള്‍

September 28, 2020 0 By Editor

റായ്പൂര്‍: ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ (ഐ.ടി.ബി.പി) ‘സോഫിയ’ എന്ന നായയുടെ ബുദ്ധിസാമര്‍ത്ഥ്യം കാരണം രക്ഷപ്പെട്ടത് നിരവധി സൈനികരുടെ ജീവനുകള്‍.  ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ നക്സല്‍ ഹിറ്റ് ബക്കര്‍ കട്ട ഗ്രാമത്തില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് റിഷ്പാല്‍ സിംഗും 55 സൈനികരും ഞായറാഴ്ച പുലര്‍ച്ചെ 5 മണിയോടെ പെട്രോളിംഗ് നടത്തിയിരുന്നു.പരിശീലനം ലഭിച്ച മാലിനോയിസ് നായയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സ്റ്റാര്‍ട്ട് പോയിന്റില്‍ നിന്ന് 13 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച്‌ സംഘം പാണ്ഡ്രിപ്പാനി കാടുകളില്‍ എത്തി. ആ സമയത്ത് ഒരു മരത്തിനടുത്തുവച്ച്‌ സോഫിയയ്ക്ക് എന്തോ പന്തികേടു തോന്നി.സൈനികര്‍ക്കും മരത്തിനും ഇടയില്‍ ഒരു മതില്‍ പോലെ അവള്‍ നിന്നു. സോഫിയയുടെ പെരുമാറ്റത്തില്‍ നിന്ന് കാര്യം മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ഐ.ടി.ബി.പി സൈനികരെ തന്ത്രപരമായി പ്രദേശത്ത് വിന്യസിച്ചു. മരത്തിന് സമീപം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടെന്ന സോഫിയയുടെ സംശയം ശരിയായിരുന്നു.