കര്‍ണാടകയില്‍ ജീപ്പിൽ ട്രക്ക് ഇടിച്ച് ഒൻപതു പേർ മരിച്ചു; 11 പേർക്കു പരുക്ക്

കര്‍ണാടകയില്‍ ജീപ്പിൽ ട്രക്ക് ഇടിച്ച് ഒൻപതു പേർ മരിച്ചു; 11 പേർക്കു പരുക്ക്

August 25, 2022 0 By Editor

ബെംഗളൂരു : കര്‍ണാടകയിലെ തുമരുകു ജില്ലയില്‍ സിറയ്ക്ക് സമീപം ജീപ്പില്‍ ട്രക്കിടിച്ച് 9 പേര്‍ മരിച്ചു. ഇതില്‍ മൂന്ന് കുട്ടികളുണ്ട്. പരുക്കേറ്റ 11 പേരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലേക്ക് പോയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടവരില്‍ ഏറെയുമെന്ന് എസ്പി രാഹുൽ കുമാർ ഷാപുർവാദ് വ്യക്തമാക്കി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, 2 ലക്ഷം രൂപ വീതം പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചിട്ടുണ്ട്.