സിംബാബ്‌വേ തെരഞ്ഞെടുപ്പ്: പ്രസിഡന്റായി വീണ്ടും എമേഴ്‌സണ്‍ നംഗഗ്വാ
ഹരാരെ: സിംബാബ്‌വേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും സാനുപിഎഫ് പാര്‍ട്ടിയുടെ നേതാവുമായ എമേഴ്‌സണ്‍ നംഗഗ്വാ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 10 പ്രവിശ്യകളിലായി 50.8 ശതമാനം വോട്ട് നേടിയാണ്…
By : Editor
Update: 2018-08-02 23:42 GMT
ഹരാരെ: സിംബാബ്‌വേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റും സാനുപിഎഫ് പാര്‍ട്ടിയുടെ നേതാവുമായ എമേഴ്‌സണ്‍ നംഗഗ്വാ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 10 പ്രവിശ്യകളിലായി 50.8 ശതമാനം വോട്ട് നേടിയാണ് എമേഴ്‌സണ്‍ നംഗഗ്വായുടെ വിജയമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
പ്രതിപക്ഷ എംഡിസി സഖ്യ നേതാവ് നെല്‍സണ്‍ ചാമിസ 44.3 ശതമാനം വോട്ടാണ് നേടിയത്. കഴിഞ്ഞ ദിവസം ആദ്യഫല സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്നാരോപിച്ച് എംഡിസി രംഗത്തെത്തിയിരുന്നു.