'മീശ' നോവല്‍: ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍
കാഞ്ഞങ്ങാട്: മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ച്…
By : Editor
Update: 2018-08-02 23:52 GMT
കാഞ്ഞങ്ങാട്: മാതൃഭൂമി പിന്‍വലിച്ച എസ് ഹരീഷിന്റെ 'മീശ' നോവല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചതോടെ കേരളത്തിലെ ഡിസി ബുക്‌സ് ശാഖകള്‍ക്ക് പോലീസ് കാവല്‍ ഏര്‍പ്പെടുത്തി. ഹൈന്ദവ വിരുദ്ധത ആരോപിച്ച് വന്‍ പ്രതിഷേധമുയര്‍ന്നപ്പോഴാണ് 'മീശ' നോവല്‍ മാതൃഭൂമി പിന്‍വലിച്ചത്.
ഇതോടെയാണ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ ഡിസി ബുക്‌സ് രംഗത്ത് വന്നത്. ഡിസി ബുക്‌സിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയത്.