കൈക്കൂലിക്കേസ്: അര്‍ജന്റീനയുടെ മുന്‍ വൈസ് പ്രസിഡന്റിന് തടവ് ശിക്ഷ

ബ്യൂണോസ് എയേര്‍സ്: കൈക്കൂലിക്കേസില്‍ അര്‍ജന്റീനയുടെ മുന്‍ വൈസ് പ്രസിഡന്റ് അമാഡാ ബൗഡോക്ക് ജയില്‍ ശിക്ഷ. അഞ്ചു വര്‍ഷവും 10 മാസവുമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക. കൈക്കൂലി…

By :  Editor
Update: 2018-08-08 02:04 GMT

ബ്യൂണോസ് എയേര്‍സ്: കൈക്കൂലിക്കേസില്‍ അര്‍ജന്റീനയുടെ മുന്‍ വൈസ് പ്രസിഡന്റ് അമാഡാ ബൗഡോക്ക് ജയില്‍ ശിക്ഷ. അഞ്ചു വര്‍ഷവും 10 മാസവുമാണ് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരിക.

കൈക്കൂലി ഇടപാടുകള്‍ നടത്തിയതിനും അനുയോജ്യമല്ലാത്ത രീതിയില്‍ ബിസിനസ്സ് നടത്തുകയും ചെയ്തതിനാണ് ശിക്ഷ വിധിച്ചത്. 55 കാരനായ ബൗഡോയ്ക്ക് ഔദ്യോഗിക പദവിയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുമുണ്ട്. കൂടാതെ അദ്ദേഹത്തിന് മേല്‍ 3,200 യുഎസ് ഡോളര്‍ പിഴയും ചുമത്തി. എന്നാല്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും ബൗഡെ നിഷേധിച്ചു. രാഷ്ട്രീയ പ്രേരിതമാണ് തനിക്കെതിരെയുള്ള ആരോപണങ്ങളെന്നാണ് അദ്ദേഹം പറയുന്നത്

Similar News