കൊളംബിയ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് സ്ഥാനമേറ്റു
കൊളംബിയ: കൊളംബിയയുടെ 60ാമത്തെ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് സ്ഥാനമേറ്റു. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് നേടിയാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക്…
കൊളംബിയ: കൊളംബിയയുടെ 60ാമത്തെ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് സ്ഥാനമേറ്റു. കഴിഞ്ഞ ജൂണില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 54 ശതമാനം വോട്ട് നേടിയാണ് രാജ്യത്തിന്റെ പുതിയ പ്രസിഡന്റായി ഇവാന്‍ ഡ്യൂക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കൊളംബിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റുമാരിലൊരാളായാണ് ഇവാന്‍ ഡ്യൂക്ക്. എതിരാളിയായ ഇടതുപക്ഷ നേതാവ് ഗസ്റ്റാവോ പെട്രോയെ തോല്‍പ്പിച്ചാണ് ഡ്യൂക്ക് വിജയിയായത്.
അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തി സത്യപ്രതിജ്ഞക്കൊരുങ്ങുന്ന ഡ്യൂക്കിനെതിരെ ഇതിനോടകം തന്നെ രാജ്യത്തെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ എഫ് എ ആര്‍ സിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.
സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്തുമെന്നും തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഡ്യൂക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പ്രതിപക്ഷ നേതാക്കളുടെയും ആക്ടിവിസ്റ്റുകളുടെയും കൊലപാതകങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുന്നത്.