റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക

വാഷിംങ്ടണ്‍ : റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക. മുന്‍ റഷ്യന്‍ ചാരന് നേരെ ബ്രിട്ടനില്‍ വെച്ച് രാസവിഷം പ്രയോഗിച്ചതിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്.…

By :  Editor
Update: 2018-08-09 01:00 GMT

വാഷിംങ്ടണ്‍ : റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്ക. മുന്‍ റഷ്യന്‍ ചാരന് നേരെ ബ്രിട്ടനില്‍ വെച്ച് രാസവിഷം പ്രയോഗിച്ചതിന് പിന്നില്‍ റഷ്യയാണെന്നാരോപിച്ചാണ് ഉപരോധം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. റഷ്യന്‍ മുന്‍ ചാരനായ സെര്‍ജി സ്‌ക്രിപാലിനും, മകള്‍ യൂലിയ്ക്കുമെതിരെ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് ബ്രിട്ടനില്‍ വെച്ച് രാസവിഷം പ്രയോഗിച്ചത്. ശേഷം തൊട്ടടുത്ത മാസം രാജ്യത്തെ ദമ്പതികളുടെ ശരീരത്തില്‍ അതേ രാസവിഷം കണ്ടെത്തിയിരുന്നു.

ഈ രണ്ട് സംഭവങ്ങള്‍ക്കും പിന്നില്‍ റഷ്യയാണെന്നാണ് ബ്രിട്ടനിലെ അന്വേഷണ ഏജന്‍സികള്‍ പറയുന്നത്. എന്നാല്‍ റഷ്യ ഈ ആരോപണം നിഷേധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

രാസവിഷം പ്രയോഗിച്ച നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അമേരിക്ക പറഞ്ഞു. ആഗസ്റ്റ് 22 മുതല്‍ ഉപരോധം നിലവില്‍ വരുമെന്നും പ്രസ്താവനയില്‍ പറഞ്ഞു. വിശ്വസനീയമായ വിശദീകരണം നല്‍കുന്നതില്‍ പരാജയപ്പെട്ടാല്‍ 90 ദിവസത്തിനുള്ളില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

Similar News