നെല്ലിക്ക ചമ്മന്തി

ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും സൂപ്പര്‍ കോമ്ബിനേഷനായി കഴിക്കാന്‍ പറ്റുന്ന നെല്ലിക്ക ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം. ആവശ്യമുള്ള ചേരുവകള്‍ നെല്ലിക്ക 5 എണ്ണം ചെറിയുള്ളി 10 എണ്ണം വറ്റല്‍…

By :  Editor
Update: 2018-08-10 03:30 GMT

ചോറിനൊപ്പവും കഞ്ഞിക്കൊപ്പവും സൂപ്പര്‍ കോമ്ബിനേഷനായി കഴിക്കാന്‍ പറ്റുന്ന നെല്ലിക്ക ചമ്മന്തി എങ്ങനെ ഉണ്ടാക്കുന്നുവെന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍

നെല്ലിക്ക 5 എണ്ണം
ചെറിയുള്ളി 10 എണ്ണം
വറ്റല്‍ മുളക് 8 മുതല്‍ 10 എണ്ണം വരെ
കറിവേപ്പില ഒരു തണ്ട്
ഇഞ്ചി ഒരു കക്ഷണം
വെളിച്ചെണ്ണ 2 ടീസ്പൂണ്‍
ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കേണ്ട വിധം

നെല്ലിക്ക, ചെറിയുള്ളി, വറ്റല്‍ മുളക്, , കറിവേപ്പില, ഇഞ്ചി എന്നിവ അരച്ചെടുക്കുക. അമ്മിയില്‍ വച്ചരച്ചാല്‍ അത്രയും സ്വാദ് കൂടും. അരച്ചെടുത്ത മിശ്രിതത്തിലേക്ക് വെളിച്ചെണ്ണയും ഉപ്പും ചേര്‍ത്ത് തിരുമ്മുക. സ്വാദിഷ്ടമായ നെല്ലിക്ക ചമ്മന്തി തയ്യാര്‍. ചൂട് ചോറിനോടൊപ്പവും കഞ്ഞിയോടൊപ്പവും കഴിക്കാന്‍ പറ്റിയ വിഭവമാണ്. മുളകൊഴിവാക്കിയാല്‍ സാലഡായും ഉപയോഗിക്കാം.

Similar News