റവ വട

ചേരുവകള്‍ റവ -ഒരു കപ്പ് തൈര്-അര കപ്പ് ഇഞ്ചി (അരിഞ്ഞത്)-അര ടീസ്പൂണ്‍ പച്ചമുളക് (വട്ടത്തില്‍ നുറുക്കിയത്) -ഒന്ന് കറിവേപ്പില(അരിഞ്ഞത്)-ഒരു ടേബിള്‍സ്പൂണ്‍ സവാള (പൊടിയായരിഞ്ഞത്)-രണ്ട് ടേബിള്‍ സ്പൂണ്‍ ഉപ്പ്…

By :  Editor
Update: 2018-08-11 03:06 GMT

ചേരുവകള്‍

റവ -ഒരു കപ്പ്

തൈര്-അര കപ്പ്

ഇഞ്ചി (അരിഞ്ഞത്)-അര ടീസ്പൂണ്‍

പച്ചമുളക് (വട്ടത്തില്‍

നുറുക്കിയത്) -ഒന്ന്

കറിവേപ്പില(അരിഞ്ഞത്)-ഒരു ടേബിള്‍സ്പൂണ്‍

സവാള (പൊടിയായരിഞ്ഞത്)-രണ്ട് ടേബിള്‍ സ്പൂണ്‍

ഉപ്പ് -പാകത്തിന്

സസ്യ എണ്ണ-വറുക്കാന്‍ വേണ്ടത്

തയ്യാറാക്കുന്നവിധം

റവ തൈരില്‍ കുതിര്‍ത്ത് 810 മിനിട്ട് വയ്ക്കുക. ബാക്കി ചേരുവകളും ഒരു നുള്ള് സോഡാപ്പൊടിയും ചേര്‍ത്ത് നന്നായി കുഴക്കുക. (അല്പം വെള്ളം ചേര്‍ക്കാം) കുറെശ്ശെ എടുത്ത് ഉരുളകളാക്കി ഒന്നു പരത്തി നടുവില്‍ കുഴിച്ച് ചൂടായ എണ്ണയിലിട്ട് വറുത്ത് ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ കോരി എടുക്കുക. വടയുടെ പുറം നല്ല ക്രിപ്‌സിയും അകം മൃദുവുമായിരിക്കും.

Similar News