വെജിറ്റബിള്‍ സമൂസ എളുപ്പത്തില്‍ വീട്ടില്‍ ഉണ്ടാക്കാം

ചേരുവകള്‍ ഗ്രീന്‍പീസ് വേവിച്ചത-100 ഗ്രാം ഉരുളക്കിഴങ്ങ-3 എണ്ണം, പുഴുങ്ങി ഉടച്ചത് ജീരകം-1 ടീസ്പൂണ്‍ പച്ചമുളക്-2 എണ്ണം, ചെറുതായി അരിഞ്ഞത് മല്ലിയില-3 ടേ.സ്പൂണ്‍ പുതിനയില-1 ടേ.സ്പൂണ്‍ ഉപ്പ്, കുരുമുളക-പാകത്തിന്…

By :  Editor
Update: 2018-08-31 03:43 GMT

ചേരുവകള്‍

ഗ്രീന്‍പീസ് വേവിച്ചത-100 ഗ്രാം
ഉരുളക്കിഴങ്ങ-3 എണ്ണം, പുഴുങ്ങി ഉടച്ചത്
ജീരകം-1 ടീസ്പൂണ്‍
പച്ചമുളക്-2 എണ്ണം, ചെറുതായി അരിഞ്ഞത്
മല്ലിയില-3 ടേ.സ്പൂണ്‍
പുതിനയില-1 ടേ.സ്പൂണ്‍
ഉപ്പ്, കുരുമുളക-പാകത്തിന്
മൈദ-125 ഗ്രാം
ഉപ്പ്-പാകത്തിന്
എണ്ണ.-2 ടേ.സ്പൂണ്‍
ചൂടുവെള്ളം-.40 എം.എല്‍

ഒരു ബൗളില്‍ മൈദയിട്ട് ഉപ്പ് ചേര്‍ക്കുക. അതിനുശേഷം നന്നായി യോജിപ്പിക്കുക. മദ്ധ്യത്തൊരു കുഴിയുണ്ടാക്കുക. അവിടേക്ക് ചൂടുവെള്ളമൊഴിച്ച് കുഴയ്ക്കുക.ഇത് വലിയ ഒരു ഉരുളയാക്കുക. ഇവ മൈദ തൂവിയ ഒരു പലകയില്‍ വച്ച് മാവ് വിതറി പരത്തി 15 സെ.മീ വലുപ്പമുള്ള വൃത്തങ്ങളാക്കുക. ഇവ ഓരോന്നും രണ്ടായി മുറിക്കാം. തുല്യവലിപ്പമുള്ളവയായിരിക്കണം. അരികുകളില്‍ വെള്ളം തേയ്ക്കുക. ഇവ കോണ്‍ ആകൃതിയിലാക്കണം.

ഇനി ഫില്ലിംഗ് തയ്യാറാക്കാം
ഒരു വലിയ ബൗളില്‍ ഉരുളക്കിഴങ്ങ് ഉടച്ചത്, ഗ്രീന്‍ പീസ് വേവിച്ചത്, ജീരകം, പച്ചമുളകിന്റെ അരി നീക്കി ചെറുതായരിഞ്ഞ്ത്, സവാള, മല്ലിയില, പുതിനയില, ഉപ്പ്, കുരുമുളക് പൊടി എന്നിവ എടുത്ത് നന്നായി യോജിപ്പിച്ച് വയ്ക്കുക. തയ്യാറാക്കിയ കോണുകളില്‍ ഇത് കുറെശേയിട്ട് അരികുകള്‍ മടക്കി അമര്‍ത്തി ഒട്ടിച്ച് ചൂടെണ്ണയില്‍ വറുത്തുകോരുക.

Similar News