കനത്ത നാശം വിതച്ച് ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ്
വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തേക്കടുത്ത ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരൊലീനയില്‍ കനത്ത നാശം വിതച്ചു. 90 മീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറില്‍ 7 സെന്റീമീറ്റര്‍…
വാഷിംഗ്ടണ്‍: അമേരിക്കയുടെ തെക്ക് കിഴക്കന്‍ തീരത്തേക്കടുത്ത ഫ്‌ലോറന്‍സ് ചുഴലിക്കാറ്റ് നോര്‍ത്ത് കരൊലീനയില്‍ കനത്ത നാശം വിതച്ചു. 90 മീറ്റര്‍ വേഗത്തില്‍ വീശിയടിച്ച കാറ്റിനൊപ്പം മണിക്കൂറില്‍ 7 സെന്റീമീറ്റര്‍ മഴയാണ് ഇന്നലെ ഉത്തര കരൊലീനയില്‍ രേഖപ്പെടുത്തിയത്. ശക്തമായ കാറ്റില്‍ 10 അടി ഉയരത്തിലാണ് തിരമാല ആഞ്ഞടിച്ചത്. ഫ്‌ലോറന്‍സില്‍ ഇന്നലെ രാവിലെ നിരവധിയിടങ്ങളില്‍ മണ്ണിടിഞ്ഞു. നോര്‍ത്ത് കരൊലീനയില്‍ മാത്രം 12,000 പേരെയാണ് അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് മാറ്റിയത്. കനത്ത മഴയെ തുടര്‍ന്ന് കരൊലീനയും വിര്‍ജീനിയയും ഭൂരിഭാഗവും വെള്ളത്തിനടിയിലായി. മുപ്പത് വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും ശക്തമായ ചുഴലിക്കാറ്റാണിത്.