ഉത്തര കൊറിയ-ചൈന വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കുന്നു
സീയൂള്‍: ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ബീജിങ്ങിലേക്കും പ്യോങ്ങാങ്ങിലേക്കും വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. വ്യോമസേനയുടെ എയര്‍കോറിയോ…
സീയൂള്‍: ഉത്തര കൊറിയയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ ബീജിങ്ങിലേക്കും പ്യോങ്ങാങ്ങിലേക്കും വിമാന സര്‍വ്വീസുകള്‍ പുനരാംഭിക്കുന്നു. എല്ലാ വ്യാഴാഴ്ചയും ഞായറാഴ്ചയുമാണ് സര്‍വ്വീസുകള്‍ നടത്തുന്നത്. വ്യോമസേനയുടെ എയര്‍കോറിയോ വിമാനം വ്യാഴാഴ്ച ഡാലിയനിലെ വിമാനത്താവളത്തില്‍ നിന്ന് 70 യാത്രക്കാരുമായി പ്യോങ്ങാങ്ങിലേക്ക് സര്‍വ്വീസ് നടത്തിയെന്ന് പ്രാദേശിക ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2006 നവംബറിന് ശേഷമാണ് സര്‍വ്വീസ് പുനരാരംഭിച്ചത്. എന്നാല്‍ എയര്‍ കോറിയോയുടെ റൂട്ട് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
ബീജിങ്ങിലേക്കും പ്യോങ്ങാങ്ങിലേക്കും വിമാനസര്‍വ്വീസുകളുമായി എയര്‍ ചൈന ഒരുങ്ങുന്നതായി കമ്പനി അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ബീജിങ്ങില്‍ നിന്നും പ്യോങ്ങാങ്ങിലേക്ക് യാത്ര ചെയ്യുന്നവര്‍ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നുണ്ട്.