മങ്കൂട്ട് ചുഴലിക്കാറ്റില്‍ 14 മരണം

ഫിലിപ്പീന്‍സ് : ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിച്ച മങ്കൂട്ട് ചുഴലിക്കാറ്റില്‍ 14 മരണം. രാജ്യത്തിന്റെ പലയിടങ്ങളിലും ഉരുള്‍പൊട്ടലും ഉണ്ടായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണിക്കൂറില്‍ 205…

By :  Editor
Update: 2018-09-16 00:09 GMT

ഫിലിപ്പീന്‍സ് : ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിച്ച മങ്കൂട്ട് ചുഴലിക്കാറ്റില്‍ 14 മരണം. രാജ്യത്തിന്റെ പലയിടങ്ങളിലും ഉരുള്‍പൊട്ടലും ഉണ്ടായി. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് പതിനായിരക്കണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

മണിക്കൂറില്‍ 205 മുതല്‍ 285 കിലോമീറ്റര്‍ വേഗതയില്‍ വീശുന്ന മങ്കൂട്ട് ലുസോള്‍ ദ്വീപിലാണ് ആദ്യം നാശനഷ്ടം വിതച്ചത്. 50 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചേക്കാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Similar News