ചുരുങ്ങിയ സമയംകൊണ്ട് കറുത്ത ഹല്‍വ
എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് കറുത്ത ഹല്‍വ. ചുരുങ്ങിയ സമയംകൊണ്ട് കറുത്ത ഹല്‍വ വീട്ടില്‍ ഉണ്ടാക്കാക്കാം ആവശ്യമുള്ള സാധനങ്ങള്‍ അരിപ്പൊടി-500gm ശര്‍ക്കര-2കിലോ തേങ്ങാ-3എണ്ണം അണ്ടിപരിപ്പ്-അരക്കപ്പ് ഏലക്ക-പത്തെണ്ണം നെയ്യ്-ആവശ്യത്തിന്…
എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട ഒരു പലഹാരമാണ് കറുത്ത ഹല്‍വ. ചുരുങ്ങിയ സമയംകൊണ്ട് കറുത്ത ഹല്‍വ വീട്ടില്‍
ഉണ്ടാക്കാക്കാം
ആവശ്യമുള്ള സാധനങ്ങള്‍
അരിപ്പൊടി-500gm
ശര്‍ക്കര-2കിലോ
തേങ്ങാ-3എണ്ണം
അണ്ടിപരിപ്പ്-അരക്കപ്പ്
ഏലക്ക-പത്തെണ്ണം
നെയ്യ്-ആവശ്യത്തിന്
വെളിച്ചെണ്ണ-ആവശ്യത്തിന്
ഉണ്ടാക്കുന്ന വിധം
ശര്‍ക്കര ഉരുക്കി പാനിയാക്കുക.തേങ്ങാ പിഴിഞ്ഞു പാല്‍എടുക്കുക.ചുവടുകട്ടിയുള്ള ഒരു പാത്രത്തില്‍ അരിപ്പൊടി തേങ്ങാപാല്‍ ശര്‍ക്കരപാനി, ഏലക്കപൊടി ഇവ നന്നായി കലക്കുക.വെള്ളം കുറച്ചു കൂടിയാലും കുറയരുത്. ഇത് അടുപ്പില്‍ വെച്ച് കൈഎടുക്കാതെ ഇളക്കുക തിളച്ചു തുടങ്ങുമ്പോള്‍ തീ കുറച്ചു വച്ച് ഇളക്കുക.
വെള്ളം പറ്റുന്നതനുസ്സരിച്ചു നെയ്യും വെളിച്ചെണ്ണയും ചേര്‍ത്ത് കൊടുക്കുക.വെള്ളം ഒരുവിതം പറ്റിവരുമ്പോള്‍ അണ്ടിപ്പരിപ്പ് നുറുക്കിയത് ചേര്‍ക്കുക.പാത്രത്തില്‍ നിന്ന് വിട്ടു എണ്ണ നന്നായി തെളിഞ്ഞു വരുമ്പോള്‍ വേറൊരു പാത്രത്തില്‍ ഒഴിച്ച് നിരത്തി വെക്കുക നന്നായി തണുത്തു കഴിഞ്ഞാല്‍ കട്ടു ചെയ്തു ഉപയോഗിക്കാം.