ഷെരീഫിന്റെയും ബന്ധുക്കളുടെയും ശിക്ഷ ഹൈക്കോടതി താത്കാലികമായി റദ്ദാക്കി

ലാഹോര്‍: അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി…

By :  Editor
Update: 2018-09-20 03:37 GMT

ലാഹോര്‍: അഴിമതിക്കേസില്‍ തടവില്‍ കഴിയുന്ന പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ്, മകള്‍ മറിയം നവാസ്, മരുമകന്‍ മുഹമ്മദ് സഫ്ദര്‍ എന്നിവരുടെ ശിക്ഷ ഇസ്ലാമാബാദ് ഹൈക്കോടതി താത്കാലികമായി റദ്ദാക്കി. നവാസും കുടുംബവും ലണ്ടലില്‍ ആഡംബരഭവനം സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ അഴിമതിവിരുദ്ധ കോടതിയുടെ ജൂലൈ ആറിലെ വിധിക്കെതിരെ നല്‍കിയ അപ്പീലില്‍ രണ്ടംഗം ബഞ്ചിന്റേതാണ് വിധി. കുറ്റംനിലനില്‍ക്കുമെന്നും ശിക്ഷാവിധി നടപ്പാക്കുന്നതാണ് താത്കാലിമായി റദ്ദാക്കുന്നതെന്നും വിധിന്യായത്തില്‍ പറഞ്ഞു. കേസ് അന്വേഷിച്ച് പാകിസ്ഥാനിലെ അഴിമതി വിരുദ്ധ ഏജന്‍സിക്ക് കേസിലെ സാമ്പത്തിക ഇടപാട് സംശയരഹിതമായി തെളിയിക്കാനായിട്ടില്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി വിധിക്കെതിരെ അഴിമതിവിരുദ്ധ ഏജന്‍സി സുപ്രീംകോടതിയെ സമീപിച്ചേക്കും.

വിട്ടയയ്ക്കുന്നതിനു മുന്നോടിയായി മൂവരും അഞ്ച് ലക്ഷംരൂപ വീതം ജാമ്യത്തുക കെട്ടിവയ്ക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബനവാസ് ഷെരീഫിന് 10 വര്‍ഷം തടവും മകള്‍ മറിയമിന് ഏഴ് വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവുമാണ് വിചാരണക്കോടതി വിധിച്ചത്. കോടതി ഉത്തരവിനെതുടര്‍ന്ന് ബുധനാഴ്ച വൈകിട്ട് നവാസ് ഷെരീഫ് അടക്കമുള്ളവര്‍ ജയില്‍ മോചിതരായി.

Similar News