യുഎന്‍ സെക്രട്ടറി ജനറല്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു

ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണ്. ഇതിനുമുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ്…

By :  Editor
Update: 2018-09-23 00:08 GMT

ന്യൂയോര്‍ക്ക്: യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് ഒക്‌ടോബര്‍ ഒന്നിന് ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നു. യുഎന്‍ സെക്രട്ടറി ജനറലായതിനുശേഷമുള്ള ആദ്യത്തെ ഇന്ത്യാ സന്ദര്‍ശനമാണ്. ഇതിനുമുന്‍പ് 2016 ജൂലൈയിലാണ് ഗുട്ടെറസ് ഇന്ത്യ സന്ദര്‍ശിച്ചത്.

ഒക്‌ടോബര്‍ ഒന്നിന് ഗുട്ടെറസ് ഡല്‍ഹിയില്‍ പുതിയ യുഎന്‍ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. രണ്ടിന് മഹാത്മാഗാന്ധിയുടെ 150ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായുള്ള കണ്‍വന്‍ഷനില്‍ സംബന്ധിക്കും.

ഇതിനു ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പിന്നീട് അമൃത്സറിലെ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചശേഷം നാലിനു ന്യൂയോര്‍ക്കിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Similar News