ഗാസയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു
ജറുസലേം: ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു. സുരക്ഷാവേലിക്കരികില്‍ അവര്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചതുകൊണ്ടാണ് അവരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ ന്യായീകരിച്ചു.…
ജറുസലേം: ഗാസാ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ഏഴു പലസ്തീനികള്‍ കൊല്ലപ്പെട്ടു. സുരക്ഷാവേലിക്കരികില്‍ അവര്‍ സ്‌ഫോടക വസ്തു സ്ഥാപിച്ചതുകൊണ്ടാണ് അവരെ വധിച്ചതെന്ന് ഇസ്രയേല്‍ സൈനികവൃത്തങ്ങള്‍ ന്യായീകരിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് 30നു ശേഷം ഗാസയിലെ പ്രക്ഷോഭകര്‍ക്ക് നേരെ ഇസ്രയേല്‍ സൈനികനടപടിയില്‍ ഇരുനൂറിലധികം പലസ്തീന്‍ പൗരന്‍മാരാണു കൊല്ലപ്പെട്ടത്. ഇസ്രയേലിലെ സ്വന്തം നാടുകളിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. പ്രശ്‌നത്തില്‍ ഐക്യരാഷഅട്ര സഭയടക്കം ഇടപെട്ട് പരിഹാര നടപടികള്‍ സ്വീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും സാധിച്ചിട്ടില്ല.