അമേരിക്കയുടെ ഭീഷണിയെ വകവെയ്ക്കാതെ ഇന്ത്യ റഷ്യയുമായി പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു
ദില്ലി: അമേരിക്കയുടെ ഭീഷണിയെ വകവെയ്ക്കാതെ ഇന്ത്യ റഷ്യയുമായി പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു. കരാര്‍ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു.…
ദില്ലി: അമേരിക്കയുടെ ഭീഷണിയെ വകവെയ്ക്കാതെ ഇന്ത്യ റഷ്യയുമായി പ്രതിരോധ ഇടപാടില്‍ ഒപ്പുവെച്ചു. കരാര്‍ സംബന്ധിച്ച് കൂടിക്കാഴ്ച്ച നടത്താന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയിരുന്നു. തുടര്‍ന്നാണ് കരാര്‍ ഒപ്പിട്ടത്. റഷ്യയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങരുതെന്ന് അമേരിക്ക എല്ലാ രാജ്യങ്ങളോടും നിര്‍ദേശിച്ചിരുന്നു. ഇതിനെ മറികടന്നാണ് ഇന്ത്യ റഷ്യയുമായി കരാറൊപ്പിട്ടിരിക്കുന്നത്. അഞ്ച് ബില്യണ്‍ ഡോളറിന്റെ കരാറാണിത്. അതേസമയം ബഹിരാകാശ സംവിധാനങ്ങള്‍ ഊര്‍ജ മേഖല എന്നിവയില്‍ കരാറുണ്ടാക്കാനും ഇരുരാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.