അമേരിക്കയില്‍ മൈക്കല്‍ കൊടുങ്കാറ്റില്‍ 13 മരണം; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
മയാമി: അമേരിക്കയിലെ അലബാമയിലും ഫ്‌ലോറിഡയിലും ജോര്‍ജിയയിലും ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും എന്നാണ് കാലവസ്ഥ പ്രവചനം.…
മയാമി: അമേരിക്കയിലെ അലബാമയിലും ഫ്‌ലോറിഡയിലും ജോര്‍ജിയയിലും ശക്തമായ കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെ തുടര്‍ന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മണിക്കൂറില്‍ 163 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കും എന്നാണ് കാലവസ്ഥ പ്രവചനം. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കി.മൈക്കല്‍ എന്നുപേര് നല്‍കിയിരിക്കുന്ന ചുഴലിക്കാറ്റ് ഏറ്റവും ശക്തിയേറിയത് എന്നാണ് മുന്നറിയിപ്പ്. നിരവധിപേരെ വീടുകളില്‍ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപാര്‍പ്പിച്ചു. മധ്യ അമേരിക്കയില്‍ ഇതുവരെ പതിമൂന്ന് ആളുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്