ഇന്തോനേഷ്യയ്ക്ക് ലോകബാങ്കിന്റെ 100 കോടി ഡോളര്‍ സഹായം

ജക്കാര്‍ത്ത: ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ഇന്തോനേഷ്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോര്‍ജീവയാണ് ഇക്കാര്യം അറിയിച്ചത്. സുനാമിയിലും…

By :  Editor
Update: 2018-10-15 20:47 GMT

ജക്കാര്‍ത്ത: ഭൂകമ്പവും സുനാമിയും കനത്ത നാശം വിതച്ച ഇന്തോനേഷ്യയ്ക്ക് ലോകബാങ്ക് 100 കോടി ഡോളര്‍ സഹായം പ്രഖ്യാപിച്ചു. ലോകബാങ്ക് സിഇഒ ക്രിസ്റ്റലിന ജോര്‍ജീവയാണ് ഇക്കാര്യം അറിയിച്ചത്. സുനാമിയിലും ഭൂകമ്പത്തിലും രണ്ടായിരത്തിലധികം പേരുടെ മരണമാണ് ഇന്തോനേഷ്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 5000 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ഇന്തോനേഷ്യയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പയായിട്ടാണ് ലോകബാങ്ക് സഹായം അനുവദിച്ചിരിക്കുന്നെന്ന് സിഇഒ വ്യക്തമാക്കി.

Similar News