ശ്രീലങ്കയില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ പ്രധാനമന്ത്രിയായി

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ…

By :  Editor
Update: 2018-10-26 10:43 GMT

കൊളംബോ: ശ്രീലങ്കയില്‍ രാഷ്ട്രീയ അട്ടിമറിയിലൂടെ മുന്‍ പ്രസിഡന്റ് മഹീന്ദ രാജപാക്‌സെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രീപാല സിരിസേനയുടെ പാര്‍ട്ടി നിലവിലെ കൂട്ടുകക്ഷി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചോടെയാണ് റെനില്‍ വിക്രമസിംഗെയ്ക്ക് ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം നഷ്ടമായത്. 2015 ല്‍ റെനില്‍ വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റായതോടെ രൂപംകൊണ്ട മുന്നണിയാണ് ഇതോടെ ഇല്ലാതായത്.

രാജപാക്‌സെയെ പ്രധാനമന്ത്രി ആക്കാനുള്ള നീക്കം ശ്രീലങ്കയില്‍ ഭരണഘടനാ പ്രതിസന്ധിക്ക് വഴിതെളിക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.ശ്രീലങ്കയിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ രജപാക്സെ രൂപീകരിച്ച പുതിയ പാര്‍ട്ടി വന്‍ വിജയം നേടിയിരുന്നു. ഇതോടെയാണ് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടിയും യുണൈറ്റഡ് നാഷനല്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സഖ്യകക്ഷി സര്‍ക്കാരില്‍ അസ്വസ്ഥതകള്‍ രൂപംകൊണ്ടത്.

Similar News