അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍

അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍ നടക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിന്‍. വ്യാപാരമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ചര്‍ച്ചകളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. ചൈനയ്ക്ക് മേലുള്ള…

By :  Editor
Update: 2018-12-19 01:23 GMT

അമേരിക്ക-ചൈന വ്യാപാര ചര്‍ച്ചകള്‍ ജനുവരിയില്‍ നടക്കുമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്റ്റീവ് നൂചിന്‍. വ്യാപാരമേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുകയെന്നതാണ് ചര്‍ച്ചകളുടെ അന്തിമ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ചൈനയ്ക്ക് മേലുള്ള നികുതി വര്‍ധിപ്പിക്കാന്‍ അമേരിക്കന്‍ പ്രസി്ഡന്റ് ഡൊണാള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിന് ഉലച്ചില്‍ തട്ടിയിരുന്നു. നികുതി പരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ചകളാകും ഇരുരാജ്യങ്ങള്‍ പ്രധാനമായും ചര്‍ച്ചചെയ്യുകയെന്ന് സ്റ്റീവ നൂചിന്‍ പറഞ്ഞു.

Similar News