ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ചൈന
വ്യോമസേനയുടെ മിന്നലാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന രംഗത്ത്. മോദിസര്‍ക്കാര്‍ ഭീകരാക്രമണത്തിനെതിരെ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ വേണമെന്നും ചൈന പറഞ്ഞു.ദക്ഷിണേഷ്യക്ക് ഏറ്റവും…
വ്യോമസേനയുടെ മിന്നലാക്രമണത്തിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ട് ചൈന രംഗത്ത്. മോദിസര്‍ക്കാര്‍ ഭീകരാക്രമണത്തിനെതിരെ നടത്തുന്ന പോരാട്ടം അന്താരാഷ്ട്ര സഹകരണത്തോടെ വേണമെന്നും ചൈന പറഞ്ഞു.ദക്ഷിണേഷ്യക്ക് ഏറ്റവും പ്രധാനപ്പെട്ട രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും സഹകരണവും രണ്ടു രാജ്യങ്ങളുടെ സമാധാനത്തിനും ദക്ഷിണേഷ്യയുടെ സ്ഥിരതയ്ക്കും ആവശ്യമാണ്. ഇന്ത്യക്കും പാക്കിസ്ഥാനും സംയമനം പാലിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഇരു രാജ്യങ്ങളും തങ്ങളുടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താന്‍ കൂടുതല്‍ പരിശ്രമിക്കുമെന്ന് കരുതുകയാണെന്നും ചൈന വിദേശകാര്യ വക്താവ് ലു കാംഗ് പറഞ്ഞു.
പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കുന്നതില്‍ അമാന്തം കാണിച്ച ചൈന പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ആക്രമിക്കപ്പെട്ടപ്പോള്‍ തിടുക്കത്തില്‍ രംഗത്തുവന്നത് ശ്രദ്ധേയമായി.