രണ്ടാമൂഴം; ശ്രീകുമാറിനെതിരായ എം.ടിയുടെ കേസില്‍ ഇന്ന് വാദം കേള്‍ക്കും
‘രണ്ടാമൂഴം’ ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള വാദം ഇന്ന് തുടങ്ങും. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി നൽകിയ…
‘രണ്ടാമൂഴം’ ചിത്രീകരണവുമായി ബന്ധപ്പെട്ട് എഴുത്തുകാരൻ എം.ടി വാസുദേവൻ നായരും സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള വാദം ഇന്ന് തുടങ്ങും. രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എം.ടി നൽകിയ ഹരജിയിലാണ് കോഴിക്കോട് സെഷൻസ് കോടതി വാദം കേൾക്കുക. കരാർ കാലാവധി കഴിഞ്ഞിട്ടും സിനിമ ചിത്രീകരണം തുടങ്ങാത്തതിനാലാണ് ശ്രീകുമാറിനെ എതിർ കക്ഷിയാക്കി എം.ടി കോടതിയെ സമീപച്ചത്.
കേസിൽ മധ്യസ്ഥനെ നിയമിക്കണമെന്ന ശ്രീകുമാർ മേനോന്റെ ആവശ്യം എം.ടി അംഗീകരിച്ചില്ല. തിരക്കഥ മലയാളത്തിലും ഇംഗ്ലീഷിലും നൽകിയിട്ടും സിനിമാ ചിത്രീകരണം തുടങ്ങാത്തതിനാലാണ് എം.ടി കോടതിയെ സമീപിച്ചത്. തുടർന്ന് തിരക്കഥ ഉപയോഗിച്ച് സിനിമ ചെയ്യുന്നതിൽ നിന്നും സംവിധായകനെ കോടതി വിലക്കിയിരുന്നു.