പൊലീസിലെ പോസ്റ്റല്‍ വോട്ട് വിവാദം; പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി
പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു…
By : Editor
Update: 2019-05-09 01:14 GMT
പോസ്റ്റല്‍ ബാലറ്റ് സമാഹരണത്തില്‍ ക്രമക്കേട് നടത്തിയ പൊലീസുകാര്‍ക്കെതിരെ ഇന്ന് തന്നെ നടപടിയുണ്ടാകുമെന്ന് ഡി.ജി.പി. ഡി.ജി.പിയുടെ പ്രാഥമിക റിപ്പോര്‍ട്ട് അംഗീകരിച്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു . പോസ്റ്റല്‍ ബാലറ്റ് സംബന്ധിച്ച് പരാമര്‍ശം നടത്തിയ വൈശാഖനെതിരെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്യും . നാല് പൊലീസുകാര്‍ക്കെതിരെയും അന്വേഷണം ഉണ്ടാകും.