നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്;ആത്മഹത്യ കുടുംബപ്രശ്നം മൂലമെന്ന് കുറിപ്പ്
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവ് ചന്ദ്രനും ഭര്‍തൃമാതാവും രണ്ട് ബന്ധുക്കളുമാണെന്നാണ് വീട്ടമ്മയായ ലേഖയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ…
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടേയും മകളുടേയും ആത്മഹത്യയില്‍ വഴിത്തിരിവ്. ആത്മഹത്യയ്ക്ക് ഉത്തരവാദി ഭർത്താവ് ചന്ദ്രനും ഭര്‍തൃമാതാവും രണ്ട് ബന്ധുക്കളുമാണെന്നാണ് വീട്ടമ്മയായ ലേഖയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.. ജപ്തിയെത്തിയിട്ടും ഭർത്താവ് ചന്ദ്രൻ ഒന്നും ചെയ്തില്ലെന്ന് കുറിപ്പില്‍ ആരോപിക്കുന്നു. ആത്മഹത്യകുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ നാല് പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
'താന്‍ ഈ വീട്ടീല്‍ വന്ന കാലം മുതല്‍ അനുഭവിക്കുകയാണ്. തന്നെയും മോളെയും പറ്റി കൃഷ്ണമ്മയും ശാന്തയും പുറത്ത് പലതും പറഞ്ഞ് നടക്കുന്നുണ്ട്. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃ മാതാവ് കൃഷ്ണമ്മ തന്നെ വിഷം തന്ന് കൊല്ലാന്‍ ശ്രമിച്ചതായും കത്തില്‍ ആരോപിക്കുന്നുണ്ട്. മന്ത്രവാദികള്‍ പറയുന്നത് മാത്രമേ ഇവര്‍ കേള്‍ക്കാറൂള്ളുവെന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യാകുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് വന്നിട്ടും ഭര്‍ത്താവ് ചന്ദ്രന്‍ ഒന്നും ചെയ്തിട്ടില്ലെന്നും ബാങ്കില്‍ നിന്ന് വന്ന പേപ്പര്‍ വീടിനോട് ചേര്‍ന്നുള്ള ആല്‍ത്തറയില്‍ വച്ച് പൂജിക്കുന്നതാണ് അമ്മയുടേയും മകന്‍റെയും പതിവെന്നും ലേഖ കുറ്റപ്പെടുത്തുന്നുണ്ട്.