നെയ്യാറ്റിന്‍കര ആത്മഹത്യ; പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി

നെയ്യാറ്റിന്‍കര: അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി. മരിച്ച ലേഖയുടെ കുറിപ്പുകളും കൂടുതല്‍ സാക്ഷിമൊഴികളും പരിശേധിച്ച ശേഷമാണ് നടപടി എടുത്തത്. പ്രതികള്‍ക്ക്…

By :  Editor
Update: 2019-05-16 22:39 GMT

നെയ്യാറ്റിന്‍കര: അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി. മരിച്ച ലേഖയുടെ കുറിപ്പുകളും കൂടുതല്‍ സാക്ഷിമൊഴികളും പരിശേധിച്ച ശേഷമാണ് നടപടി എടുത്തത്. പ്രതികള്‍ക്ക് മന്ത്രവാദികളുമായി ബന്ധമുണ്ടെന്ന ലേഖയുടെ സഹോദരിയുടെ മൊഴി കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.

ആത്മഹത്യ ചെയ്ത മുറിയുടെ ചുവരില്‍ ഉത്തരവാദികളുടെ പേര് കുറിക്കുകയും ആത്മഹത്യാക്കുറിപ്പ് ചുവരില്‍ ഒട്ടിക്കുകയും ചെയ്തിരുന്നു. മരണത്തിനുത്തരവാദി ഭര്‍ത്താവും ബന്ധുക്കളുമാണെന്നും സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായും വിശദീകരിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെയാണ് പൊലീസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുകയും ചെയ്തതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ പരിശോധനയില്‍ കുടുംബവഴക്കിനെക്കുറിച്ച് എഴുതിയ ഒരു ബുക്ക് പോലീസ് കണ്ടെത്തി. കുടുംബപ്രശ്നമുണ്ടായിരുന്നതായി നോട്ട് ബുക്കില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഓരോ ദിവസത്തെ ചെലവുകളും നോട്ട്ബുക്കില്‍ കുറിച്ചിരുന്നു. കടങ്ങള്‍ എങ്ങനെയുണ്ടായിയെന്നും ഗള്‍ഫില്‍ നിന്നും അയച്ച പണം എന്തു ചെയ്തെന്നും ചോദിച്ച് ചന്ദ്രനും അമ്മയും കുറ്റപ്പെടുത്തിയിരുന്നു. സമൂഹത്തില്‍ തന്നെ മോശക്കാരിയാക്കാന്‍ അമ്മായിയമ്മ ശ്രമിച്ചെന്നും നോട്ടുബുക്കില്‍ എഴുതിയിട്ടുണ്ട്.

Similar News