വിനോദസഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി റാണിപുരം

കാസര്‍ഗോഡ്: റാണിപുരത്തിന്റെ പച്ചപ്പ് ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് വീണ്ടും അവസരമൊരുങ്ങുന്നു. കാട്ടുതീ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യവാരം അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി 13ന് വീണ്ടും തുറന്നുകൊടുക്കും. മഴ…

By :  Editor
Update: 2018-05-11 04:23 GMT

കാസര്‍ഗോഡ്: റാണിപുരത്തിന്റെ പച്ചപ്പ് ആസ്വദിക്കാന്‍ വിനോദസഞ്ചാരികള്‍ക്ക് വീണ്ടും അവസരമൊരുങ്ങുന്നു. കാട്ടുതീ ഭീഷണിയെത്തുടര്‍ന്ന് മാര്‍ച്ച് ആദ്യവാരം അടച്ചിട്ട റാണിപുരം വിനോദസഞ്ചാര കേന്ദ്രം സഞ്ചാരികള്‍ക്കായി 13ന് വീണ്ടും തുറന്നുകൊടുക്കും.

മഴ പെയ്തിട്ടും വിനോദസഞ്ചാരകേന്ദ്രം തുറന്നു കൊടുക്കാത്തതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. നിരവധി വിനോദ സഞ്ചാരികള്‍ കേന്ദ്രം അടച്ചുപൂട്ടിയത് അറിയാതെ ദിവസേന ഇവിടെ എത്തി തിരിച്ചു പോകേണ്ടി വന്നിരുന്നു.

വിനോദസഞ്ചാരം നിര്‍ത്തലാക്കിയതോടെ ഇവിടെയുള്ള റിസോര്‍ട്ടുകള്‍ എല്ലാം പ്രതിസന്ധിയിലായിരുന്നു. റാണിപുരം വനത്തിനുള്ളിലേക്ക് പ്രവേശനം തുടങ്ങുന്നതോടെ പ്രതിസന്ധികളെല്ലാം നീങ്ങുമെന്ന വിശ്വാസത്തിലാണ് റിസോര്‍ട്ട് ഉടമകള്‍.

Similar News