സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചു

വയനാട്: ലൈംഗീകാരോപണക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്തതില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചു. എഫ്സിസി മഠത്തില്‍ നിന്നും പുറത്താക്കാനുള്ള സഭയുടെ…

By :  Editor
Update: 2019-12-19 01:35 GMT

വയനാട്: ലൈംഗീകാരോപണക്കേസില്‍ പ്രതിയായ ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്തതില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയെ മഠത്തില്‍ നിന്ന് പുറത്താക്കിയ നടപടി മരവിപ്പിച്ചു. എഫ്സിസി മഠത്തില്‍ നിന്നും പുറത്താക്കാനുള്ള സഭയുടെ തീരുമാനത്തെ മാനന്തവാടി മുന്‍സിഫ് കോടതിയാണ് താല്‍കാലികമായി മരവിപ്പിച്ചത്.

ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മയാണ് സിസ്റ്റര്‍ ലൂസിക്കെതിരെയുള്ള നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. കേസ് ജനുവരി ഒന്നിന് കോടതി വീണ്ടും പരിഗണിക്കും.

ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാട് എടുത്തതില്‍ ഇവര്‍ക്കെതിരെ നിരവധി ആരോപണങ്ങള്‍ കത്തോലിക്കാ സഭ ഉയര്‍ത്തിയിരുന്നു. സഭയുടെ നിയമങ്ങള്‍ക്കനുസരിച്ചുള്ള ജീവിത ശൈലിയല്ല സിസ്റ്റര്‍ ലൂസി കളപ്പുര തുടരുന്നതെന്ന് ആരോപിച്ചാണ് അവരെ എഫ്‌സിസി സന്യാസി സമൂഹം പുറത്താക്കിയത്.

ഇതിനെതിരെ ലൂസി കളപ്പുര വത്തിക്കാനെ സമീപിച്ചിരുന്നു. എന്നാല്‍ വത്തിക്കാനും ഇവര്‍ക്കെതിരെയുള്ള നിലപാടാണ് എടുത്തത്. ഇതിനെത്തുടര്‍ന്നാണ് കോടതിയില്‍ ഹര്‍ജി നല്‍കാന്‍ ജസ്റ്റിസ് ഫോര്‍ ലൂസി എന്ന കൂട്ടായ്മ തീരുമാനിച്ചത്

Similar News