പെരിന്തല്‍മണ്ണയിൽ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ യുവാവ് പിടിയിൽ
പെരിന്തല്‍മണ്ണ: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. തുവ്വൂര്‍ നീലാഞ്ചേരി കാട്ടുപ്പാറ വീട്ടില്‍ മുഹമ്മദ് റാഷിദ് (26) ആണ് പിടിയിലായത്. ഇയാള്‍ താമസിച്ചു വന്ന…
പെരിന്തല്‍മണ്ണ: വീട്ടില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ ഒരാള്‍ പിടിയിലായി. തുവ്വൂര്‍ നീലാഞ്ചേരി കാട്ടുപ്പാറ വീട്ടില്‍ മുഹമ്മദ് റാഷിദ് (26) ആണ് പിടിയിലായത്. ഇയാള്‍ താമസിച്ചു വന്ന മങ്കട ചേരിയത്തെ വാടകവീടിന്റെ പരിസരത്തു നിന്നാണ് കഞ്ചാവ് ചെടികള്‍ പിടിച്ചെടുത്തത്.
മലപ്പുറം എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് നാര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ഖലാമുദ്ദീന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത് .