കോവിഡ് 19; എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും, ഒരു മാസത്തെ ശമ്പളവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും,ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി കേന്ദ്രമന്ത്രി…

By :  Editor
Update: 2020-03-28 07:49 GMT

തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എംപി തല പ്രാദേശിക വികസനഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും,ഒരു മാസത്തെ ശമ്പളവും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായി കേന്ദ്രമന്ത്രി വി. മുരളീധരന്‍ ഫേസ്ബുക് പോസ്റ്റിലൂടെ അറിയിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിസ്സഹായരായ നമ്മുടെ സഹജീവികള്‍ക്കുള്ള ഒരു കരുതല്‍ ശേഖരമാണെന്നും സഹജീവികളോടുള്ള കരുതല്‍ പ്രവൃത്തിയിലൂടെ പ്രകടിപ്പിക്കാനുള്ള നമ്മുടെ സമയമാണിതെന്നും ഫേസ്ബുക് പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചും വായ്പകൾക്ക് മൊറട്ടോറിയം കൊണ്ടുവന്നും ഈ പ്രതിസന്ധിയെ മറികടക്കാനുള്ള കഠിന പരിശ്രമത്തിലാണ് നരേന്ദ്ര മോദി സർക്കാർ. ആശുപത്രികളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതടക്കം നിരവധി കാര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു വരികയാണ്. ഇനിയും നിരവധി മേഖലകളിൽ സഹായമെത്തേണ്ടതുണ്ട്. അതിന് നാം ഓരോരുത്തരുടെയും പിന്തുണ കൂടിയേ തീരൂ എന്നും അദ്ദേഹം പറഞ്ഞു.

Similar News