കോവിഡ്​: യു.പിയില്‍ 11,000 തടവുകാര്‍ക്ക്​ എട്ട് ആഴ്ചത്തെ പരോള്‍

ലഖ്​നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക്​ എട്ട്​ ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന്​ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനാണ്​ നടപടി. ഏഴു…

By :  Editor
Update: 2020-03-28 08:04 GMT

ലഖ്​നൗ: ഉത്തര്‍പ്രദേശിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 11,000 തടവുകാര്‍ക്ക്​ എട്ട്​ ആഴ്ചത്തേക്ക് പരോള്‍ അനുവദിക്കുമെന്ന്​ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജയിലുകളില്‍ കോവിഡ് -19 വ്യാപനം ഒഴിവാക്കുന്നതിനാണ്​ നടപടി.
ഏഴു വര്‍ഷത്തില്‍ താ​ഴെ ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്കാണ്​ പരോള്‍ അനുവദിക്കുക. തടവുകാരെ തിങ്കളാഴ്ച മുതല്‍ വിട്ടയക്കുമെന്ന്​ ഡി.ജി.പി അറിയിച്ചു.
ഉത്തര്‍പ്രദേശില്‍ 45 പേര്‍ക്കാണ്​ കോവിഡ്​19 സ്ഥിരീകരിച്ചിട്ടുള്ളത്​. 11​ പേര്‍ക്ക്​ രോഗം ഭേദമാവുകയും ചെയ്​തു.

Similar News